ന്യൂഡൽഹി: 2024ന്‍റെ തുടക്കം ഗംഭീരമാക്കാൻ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മൂന്ന് സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 13 സീരിസിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 5ജി, റെഡ്മി നോട്ട് 13 പ്രോ 5ജി, റെഡ്മി നോട്ട് 13 പ്രോ+ 5ജി എന്നിവയാണ് ഷവോമി സ്മാർട്ട്ഫോൺ ആരാധകർക്കായി അവതരിപ്പിച്ചത്. വിലയിൽ ഞെട്ടിച്ചിരിക്കുകയാണ് റെഡ്മി. അടുത്ത തലമുറ സ്മാര്‍ട്ട്ഫോണുകളുടെ വിപണി പൂര്‍ണമായും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റെഡ്മി നോട്ട് 13 സീരീസ് ഇന്നു അവതരിപ്പിച്ചിരിക്കുന്നത്.
റെഡ്മി നോട്ട് 13 5ജി, റെഡ്മി നോട്ട് 13 പ്രോ 4 ജി എന്നിവയ്ക്ക് താങ്ങാനാവുന്ന വിലയും കിടിലന്‍ ഫീച്ചേഴ്സും അടങ്ങിയതാണ്. വാര്‍ട്ടര്‍ ഫ്രൂഫ് അടക്കമുള്ള സംവിധാനങ്ങള്‍ പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെഡ്മി നോട്ട് 13 5ജി മൂന്ന് റാമിലും വേരിയന്‍റിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. 6GB RAM/128GB ROM, 8GB RAM/256GB ROM, 12GB RAM/256GB ROM എന്നീ വേരിയന്‍റിലാണ് ഫോൺ ലഭ്യമാവുക. റെഡ്മി നോട്ട് 13 പ്രോ 23,999 രൂപയാണ് വില. റെഡ്മി നോട്ട് 13 5ജി 16,999 രൂപ മുതലാണ് ആരംഭിക്കുന്നത്.
റെഡ്മി നോട്ട് 13-4 ജിയില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 33 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടാണ് ഇതിനുള്ളത്. 108 എംപി പ്രൈമറി ക്യാമറ ഫൈവ് ജി വേരിയന്റിലുണ്ട്. സ്നാപ്ഡ്രാഗണ്‍ 685 ചിപ് സെറ്റാണ് ഇതിന്റെ കരുത്ത്. റെഡ്മി നോട്ട് 13 പ്രോ 4 ജിക്ക് ഹീലിയോ ജി 99-അള്‍ട്രാ ചിപ്പാണുള്ളത്. 5000 Fw-FF¨v ബാറ്ററിയും 67 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടിങ്ങും ഉണ്ടാവും. ഇതോടൊപ്പം 200 എംപി പ്രൈമറി ക്യാമറയും ഇതിനുണ്ട്.
റെഡ്മി നോട്ട് 13 പ്രോ പ്ലസില്‍ 1.5 കെ റെസല്യൂഷനും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് പാനലും കര്‍വ്ഡ് എഡ്ജ് അമോലെഡ് പാനല്‍ ലഭിക്കും. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 എംപി പ്രൈമറി ക്യാമറ ഇതിലുണ്ട്. 5000 Fw-FF¨v ബാറ്ററിയും 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ടും 7200 അള്‍ട്രാ ചിപ്പ് സെറ്റും ഇതിലുണ്ട്. മികച്ച ഫോണായിരിക്കും ഇതെന്ന് വ്യക്തമാണ്.