സാധാരണക്കാരെ ലക്ഷ്യമിട്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഐടെൽ. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച വിപണി വിഹിതം നേടാൻ ഐടെലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തുച്ഛമായ വിലയിൽ ആകർഷകമായ സവിശേഷതകൾ ഉള്ള കിടിലൻ സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കിയത്. ഐടെൽ എ70 എന്ന സ്മാർട്ട്ഫോൺ ആഴ്ചകൾക്കു മുമ്പാണ് വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ഇവയുടെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഓഫർ വിലയെ കുറിച്ചും മറ്റു സവിശേഷതകളെ കുറിച്ചും പരിചയപ്പെടാം.
ലോ ബഡ്ജറ്റ് സ്മാർട്ട്ഫോൺ തിരയുന്നവർക്ക് ഐടെൽ എ70 മികച്ച ഓപ്ഷനാണ്. 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഇവ ഡൈനാമിക് ബാർ ടെക്നോളജിയെ പിന്തുണയ്ക്കുന്നുണ്ട്. ആൻഡ്രോയിഡ് 13.0 ഗോ എഡിഷനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം.10 വാട്സ് ടൈപ്പ് സി ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഈ സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിരിക്കുന്നത്.
പ്രധാനമായും 2 സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇവ വാങ്ങാൻ കഴിയുക. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 7,299 രൂപയും, 12 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 6,799 രൂപയുമാണ് വില. 7000 രൂപ റേഞ്ചിൽ മികച്ച ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോൺ കൂടിയാണ് ഐടെൽ എ70. ഇവയ്ക്ക് പ്രത്യേക ബാങ്ക് ഓഫറുകളും ലഭ്യമാണ്.