ഇന്ത്യൻ വിപണിയിൽ നിരവധി ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ലാവ. ബഡ്ജറ്റിൽ ഒതുങ്ങുന്ന ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്നതിനാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപ്രീതി നേടിയെടുക്കാൻ ലാവയ്ക്ക് സാധിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ആകർഷകമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ലാവ, സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കാറുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച ഏറ്റവും മികച്ച 5ജി ഹാൻഡ്സെറ്റാണ് ലാവ ബ്ലേസ് 2 5ജി. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.5 ഇഞ്ച് പഞ്ച് ഹോൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സാണ് റിഫ്രഷ് റേറ്റ്. യൂണിസോക് ടി616 ഒക്ട- കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 13 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഇവ വാങ്ങാൻ സാധിക്കുക. 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. ലാവ ബ്ലേസ് 2 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 9,999 രൂപയാണ്.