വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകൾക്ക് ഗംഭീര പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ജനുവരി 13 മുതൽ ആരംഭിച്ച ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിഡിലാണ് വൺപ്ലസ് 11 5ജി ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി വൺപ്ലസ് ഹാൻഡ്സെറ്റുകൾക്ക് ആമസോൺ ഓഫർ നൽകുന്നുണ്ട്. നിലവിൽ, വൺപ്ലസ് 11 5ജി ഇക്കാലത്തെയും വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയുക. ഈ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകളെ കുറിച്ച് അറിയാം.
സാധാരണയായി വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകൾ 56,998 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ 4000 രൂപയുടെ കൂപ്പൺ കിഴിവാണ് ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ, പ്രത്യേക ബാങ്ക് ഓഫറുകളും ലഭ്യമാണ്. എസ്ബിഐ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 2250 രൂപയുടെ തൽക്ഷണ കിഴിവും ലഭിക്കുന്നതാണ്. കൂടാതെ, എക്സ്ചേഞ്ച് ഓഫർ ലഭ്യമാണ്. പരമാവധി 41,250 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറായി ലഭിക്കുക.