നോക്കിയ സി32 സ്വന്തമാക്കാൻ സുവർണാവസരം! വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ച് ആമസോൺ


ആഗോള വിപണിയിൽ ഏറെ സ്വാധീനമുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് നോക്കിയ. വ്യത്യസ്തവും നൂതനവുമായ നിരവധി ഹാൻഡ്സെറ്റുകൾ ഇതിനോടകം നോക്കിയ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ കമ്പനി കഴിഞ്ഞ വർഷം പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് നോക്കിയ സി32. ഇത്തവണ ഹാൻഡ്സെറ്റ് ഓഫർ വിലയിൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

നോക്കിയ സി32 സ്മാർട്ട്ഫോണിന് 29 ശതമാനം കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായാണ് ഈ കിഴിവ് ലഭിക്കുന്നത്. പ്രധാനമായും രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് നോക്കിയ സി32 വിപണിയിൽ പുറത്തിറക്കിയത്. നിലവിൽ, 4ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിനാണ് ഓഫർ വില ലഭിക്കുന്നത്. ലോഞ്ച് ചെയ്ത സമയത്ത് 10,999 രൂപയായിരുന്നു സ്മാർട്ട്ഫോണിന്റെ വില. നിലവിൽ, 29 ശതമാനം കിഴിവ് ലഭിക്കുന്നതോടെ 7,799 രൂപയ്ക്ക് വാങ്ങാൻ കഴിയും. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കിൽ 750 രൂപയുടെ അധിക കിഴിവും ലഭിക്കുന്നതാണ്.