ഉപഭോക്തൃ സുരക്ഷ കൂടുതൽ ഭദ്രമാക്കാനൊരുങ്ങി ഗൂഗിൾ, ‘വൺ ടൈം’ പെർമിഷൻ ഫീച്ചർ ഉടൻ എത്തുന്നു


ഉപഭോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താനൊരുങ്ങി ഗൂഗിൾ. ‘വൺ ടൈം’ പെർമിഷൻ എന്ന പുതിയ ഫീച്ചർ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. ഇനി മുതൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് ‘Allow’ എന്ന ഓപ്ഷനിനൊപ്പം വൺ ടൈം ഓപ്ഷൻ കൂടി കാണാൻ സാധിക്കുന്നതാണ്. ഈ ഓപ്ഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ ഡിവൈസിൽ ആക്സസ് ചെയ്യാൻ കഴിയുന്ന സൈറ്റുകൾ സംബന്ധിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയും.

സാധാരണയായി ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ ലൊക്കേഷൻ, ക്യാമറ, മൈക്രോഫോൺ തുടങ്ങിയ ഫീച്ചറുകളിലേക്ക് ആക്സിസിനായി റിക്വസ്റ്റ് ലഭിക്കാറുണ്ട്. ഈ റിക്വസ്റ്റ് എല്ലായിപ്പോഴും ആക്സിസ് ചെയ്യുകയോ, പൂർണ്ണമായി ബ്ലോക്ക് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. എന്നാൽ, വൺ ടൈം ഫീച്ചർ ഉപയോഗിച്ച് താൽക്കാലിക അനുമതി നൽകാൻ കഴിയും. നിലവിൽ, ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് പെർമിഷൻ നൽകുന്നതിന് സമാനമായാണ് ഈ ഫീച്ചർ പ്രവർത്തിക്കുക. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ വൺ ടൈം ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ ആഗോളതലത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.