ടെലികോം മേഖലയിൽ ഏറെ സ്വാധീനമുള്ള സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി തരത്തിലുള്ള പ്ലാനുകൾ ഇതിനോടകം തന്നെ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ വാർഷിക പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് മികച്ച ഓപ്ഷനുമായാണ് ജിയോ എത്തിയിരിക്കുന്നത്. സൗജന്യ ഒടിടി സേവനങ്ങൾ അടങ്ങുന്നതാണ് ജിയോയുടെ ഏറ്റവും പുതിയ പ്ലാൻ. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.
വാർഷിക പ്ലാനിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ഇപ്പോൾ റീചാർജ് ചെയ്താൽ 2025 വരെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാനിന് കീഴിൽ ആമസോൺ പ്രൈം വീഡിയോയാണ് സൗജന്യമായി ലഭിക്കുന്നത്. കൂടാതെ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും ലഭിക്കുന്നതാണ്. അതേസമയം, ജിയോ സിനിമയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതല്ല. പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. അൺലിമിറ്റഡ് വോയിസ് കോൾ, 100 എസ്എംഎസ് എന്നിവയും ലഭിക്കുന്നതാണ്. ഈ വാർഷിക പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്നതിനായി 3,227 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്.