രണ്ട് മാസം വാലിഡിറ്റി, അതും പോക്കറ്റിൽ ഒതുങ്ങുന്ന നിരക്കിൽ! സ്പെഷ്യൽ ഡാറ്റാ വൗച്ചറുമായി ബിഎസ്എൻഎൽ


പോക്കറ്റിൽ ഒതുങ്ങുന്ന നിരക്കിൽ സ്പെഷ്യൽ ഡാറ്റാ വൗച്ചർ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ. സ്പെഷ്യൽ താരിഫ് വൗച്ചർ എന്ന പേരിലാണ് ഏറ്റവും പുതിയ ഡാറ്റാ വൗച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ആനുകൂല്യങ്ങൾ ഉള്ള ഡാറ്റാ വൗച്ചറുകൾ ഇതിനോടകം തന്നെ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് പുതുവർഷത്തിൽ പുതിയ പ്ലാൻ പുറത്തിറക്കിയത്. രണ്ട് മാസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന സ്പെഷ്യൽ ഡാറ്റാ വൗച്ചറിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

288 രൂപയ്ക്കാണ് സ്പെഷ്യൽ ഡാറ്റാ വൗച്ചർ പ്ലാൻ ലഭിക്കുന്നത്. 60 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കും. ഇങ്ങനെ 60 ദിവസത്തേക്ക് മൊത്തം 120 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതൊരു ഡാറ്റാ വൗച്ചർ പ്ലാൻ ആയതിനാൽ ഉപഭോക്താക്കളുടെ പക്കൽ മറ്റൊരു ബേസിക് പ്ലാൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അതേസമയം, രാജ്യത്തെ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ 288 രൂപയുടെ ഡാറ്റാ വൗച്ചർ പ്ലാൻ ലഭിക്കുകയുള്ളൂ. അധിക ഡാറ്റാ ആവശ്യമായിട്ടുള്ളവർക്ക് ഈ പ്ലാൻ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.