തേർഡ് പാർട്ടി ചാറ്റുകളിൽ നിന്നും സന്ദേശം അയക്കാം! കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു


ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും അമ്പരപ്പിക്കുന്ന ഫീച്ചറുകൾ തന്നെയാണ് വാട്സ്ആപ്പ് ഉൾക്കൊള്ളിക്കാറുള്ളത്. ഇപ്പോഴിതാ തേർഡ് പാർട്ടി ചാറ്റുകളിൽ നിന്നുള്ള സന്ദേശങ്ങളും മറ്റും വാട്സ്ആപ്പ് വഴി സ്വീകരിക്കുന്നതിനുള്ള ഫീച്ചറിന്റെ പണിപ്പുരയിലാണ് കമ്പനി. അധികം വൈകാതെ തന്നെ ഈ ഫീച്ചർ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.

ടെലഗ്രാം, സിഗ്നൽ പോലെയുള്ള വ്യത്യസ്ത മെസേജിംഗ് ആപ്പുകൾ ഉപയോഗിച്ച് വാട്സപ്പ് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. അതായത്, വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതെ തന്നെ മറ്റൊരു മെസേജിംഗ് ആപ്പ് ഉപയോഗിച്ച് വാട്സ്ആപ്പ് ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്താനുള്ള സൗകര്യമാണ് വികസിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ വിവിധ വ്യവസ്ഥകൾ
അനുസരിച്ചാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്യുക. മാനുവൽ ആയി ചാറ്റ് ഇന്റർ-ഓപ്പറബിലിറ്റി ഫീച്ചർ എനേബിൾ ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ വികസിപ്പിക്കുന്നത്.