ആഗോള വിപണിയിൽ നിരവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വിവോ. കിടിലൻ ഡിസൈനും അത്യാധുനിക ഫീച്ചറുകളുമാണ് മറ്റ് ഹാൻഡ്സെറ്റുകളിൽ നിന്നും വിവോയെ വ്യത്യസ്തമാക്കുന്നത്. അത്തരത്തിൽ കമ്പനി അടുത്തിടെ പുറത്തിറക്കിയ 5ജി ഹാൻഡ്സെറ്റാണ് വിവോ എക്സ്100 പ്രോ 5ജി. പ്രീമിയം റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് ഇവ മികച്ച ഓപ്ഷനാണ്. മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.78 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1240×2772 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 9300 പ്രോസസറാണ് കരുത്ത് പകരുക. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറ, 50 മെഗാപിക്സൽ ടെലി ഫോട്ടോ ലെൻസ് എന്നിവയാണ് പ്രധാന ആകർഷണം. വീഡിയോ കോൾ, സെൽഫി എന്നിവയ്ക്കായി ഫ്രണ്ടിൽ 32 മെഗാപിക്സൽ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. വിവോ എക്സ് 100 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വിപണി വില 89,999 രൂപയാണ്.