വാട്സ്ആപ്പ് ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഇനി വളരെ എളുപ്പം! പുതിയ മാറ്റങ്ങൾ അറിയാം


പുതിയ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പലപ്പോഴും പഴയ ഹാൻഡ്സെറ്റിലെ വാട്സ്ആപ്പ് ചാറ്റുകൾ നഷ്ടപ്പെടാറുണ്ട്. എന്നാൽ, വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ലഭിക്കാൻ ഇനി നേരെ ഗൂഗിൾ ഡ്രൈവിലേക്ക് പോയാൽ മതിയാകും. വാട്സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജിമെയിൽ അക്കൗണ്ടുമായി ബന്ധപ്പെട്ട സ്റ്റോറേജ് സ്പേസ് ഉപയോഗിച്ചാണ് ഗൂഗിൾ ഡ്രൈവിലേക്ക് ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നത്. ഇതിനായി വാട്സ്ആപ്പും ഉപഭോക്താവിന്റെ ജിമെയിൽ അക്കൗണ്ടും തമ്മിൽ കണക്ട് ചെയ്യേണ്ടതുണ്ട്. ഈ പ്രക്രിയ പൂർത്തിയാക്കിയാൽ വാട്സ്ആപ്പിലെ മുഴുവൻ വിവരങ്ങളും ഇനി ഗൂഗിൾ ഡ്രൈവിലും ഇടം പിടിക്കും. അതേസമയം, ഈ സംവിധാനം ഇഷ്ടമല്ലാത്ത ഉപഭോക്താക്കൾക്ക് അവ ഒഴിവാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

പുതിയ സ്മാർട്ട്ഫോണിലേക്ക് മാറുമ്പോൾ ബിൽറ്റ്-ഇൻ വാട്സ്ആപ്പ് ചാറ്റ് ട്രാൻസ്ഫർ ഉപയോഗിക്കാനും അവസരമുണ്ട്. ഇതിന് പഴയ ഫോണും പുതിയ ഫോണും വൈഫൈ നെറ്റ്‌വർക്കുമായി കണക്ടഡ് ആയിരിക്കണം. അതേസമയം, കഴിഞ്ഞ ദിവസം ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായി ‘നിയർ ബൈ ഷെയർ’ എന്ന സംവിധാനത്തിന് സമാനമായ മറ്റൊരു ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.