സയനൈഡ് പോലും തോൽക്കുന്ന വിഷം, നേരിട്ട് ഉള്ളിൽ ചെന്നാൽ മരണം വരെ! ജപ്പാനീസ് തീൻമേശയിലെ ഈ കുഞ്ഞൻ ഭീകരനെ കുറിച്ച് അറിയൂ
ലോകത്തിലെ മാരക വിഷങ്ങളിൽ ഒന്നായി വിശേഷിപ്പിക്കുന്നവയാണ് സയനൈഡുകൾ. എന്നാൽ, സയനൈഡിനെ പോലും തോൽപ്പിക്കുന്ന തരത്തിൽ മാരക വിഷമുള്ള ഒരു കുഞ്ഞൻ ഭീകരൻ ജാപ്പനീസുകാരുടെ തീൻമേശയിൽ ഉണ്ട്. ബലൂൺ പോലെ ഊതി വീർപ്പിക്കാവുന്ന ശരീരമുള്ള പവർ ഫിഷുകളാണ് ജാപ്പനീസുകാരുടെ ഇഷ്ട വിഭവങ്ങളിലൊന്ന്. പേര് സൂചിപ്പിക്കുന്നത് പോലെ പവർ ഫിഷിന് സയനൈഡിനെക്കാൾ 1200 മടങ്ങ് വിഷമുണ്ട്. അധിക ദൂരം സഞ്ചരിക്കാത്ത ജീവികളുടെ ഇനത്തിലാണ് പവർ ഫിഷുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആക്രമിക്കാൻ എത്തുന്ന വലിയ മത്സ്യങ്ങളുടെ മുന്നിൽ വച്ച് ശരീരം വീർപ്പിച്ച് കൊണ്ട് രക്ഷപ്പെടാൻ ഇവയ്ക്ക് സാധിക്കും. ട്രോഡോടോക്സിന്‍ എന്ന വിഷമാണ് പഫർ ഫിഷിനെ ഇത്ര അപകടകാരിയാക്കുന്നത്. പ്രായപൂർത്തിയായ 30 മനുഷ്യരെ കൊല്ലാൻ ആവശ്യമായ അത്രയും വിഷമാണ് പഫർ ഫിഷിൽ അടങ്ങിയിട്ടുള്ളത്. എന്നാൽ, ജപ്പാൻകാരുടെ ഇഷ്ട വിഭവമായ ഫുഗു തയ്യാറാക്കുന്നത് പവർ ഫിഷിനെ ഉപയോഗിച്ചാണെന്നതാണ് ഏറ്റവും കൗതുകകരം.
പ്രത്യേക പരിശീലനവും ലൈസൻസും ലഭിച്ച പാചക വിദഗ്ധർക്ക് മാത്രമേ പവർ ഫിഷ് ഉപയോഗിച്ച് ഫുഗു എന്ന വിഭവം തയ്യാറാക്കാനുള്ള അനുമതിയുള്ളൂ. നിരവധി അപകടങ്ങൾ വർഷംതോറും നടക്കാറുണ്ടെങ്കിലും ജപ്പാൻകാരുടെ ഭക്ഷണം മെനുവിൽ പ്രത്യേക സ്ഥാനം തന്നെയാണ് പവർ ഫിഷന് ഉള്ളത്. ഏകദേശം 120 ഓളം ഇനങ്ങളിൽ കാണപ്പെടുന്ന ഇവ കടൽ ജലത്തിലാണ് ജീവിക്കാറുള്ളത്. അപൂർവ്വ ഇനങ്ങൾ മാത്രമേ, ശുദ്ധജലത്തിൽ കഴിയാറുള്ളൂ.