സൈബർ സുരക്ഷയിലടക്കം വിദഗ്ധ ക്ലാസുകൾ! സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സുമായി ഇസ്രോ


നൂതന വിഷയങ്ങളിൽ ഒരു ദിവസത്തെ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സുമായി ഐഎസ്ആർഒ. സൈബർ സുരക്ഷ, റിമോട്ട് സെൻസിംഗ്, ജിഐഎസ്, ജിഎൻഎസ്എസ് എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ചാണ് ക്ലാസുകൾ ലഭ്യമാക്കുക. ബഹിരാകാശം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കോഴ്സിന് ജോയിൻ ചെയ്യുന്നതിനായി പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഇ-ക്ലാസ് പോർട്ടൽ മുഖേന കോഴ്സിൽ പങ്കാളികളാകുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഇ-സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

വിദ്യാർത്ഥികൾ, ജോലി ചെയ്യുന്നവർ, ബഹിരാകാശ മേഖല സ്വപ്നം കാണുന്നവർ എന്നിവർക്ക് കോഴ്സിൽ പങ്കാളികളാകാം. ഫോറസ്റ്റ് മാനേജ്മെന്റ്, കൺസർവേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ്, ജിയോ സ്പെഷ്യൽ ടെക്നോളജി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ഗവേഷകരെയും ബിരുദധാരികളായ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇസ്രോയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.