ബെംഗളൂരു: സാംസങ്ങിന്‍റെ ഗാലക്സി എസ് 24 സ്മാർട്ഫോണുകൾ വിപണിയിലെത്തി. ഗാലക്സ് എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ മൂന്ന് ഫോണുകളാണ് സീരിസിലുള്ളത്. ടൈറ്റാനിയം ഫ്രെയിമും കോര്‍ണിങ് ഗൊറിസല്ല ഗ്ലാസ് ആര്‍മര്‍ സംരക്ഷണവുമയാണ് ഗാലക്‌സി എസ് 24 അള്‍ട്ര സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എസ് 24 ന് 799 ഡോളറും (66,455രൂപ) എസ് 24 പ്ലസിന് 999 ഡോളറും (83,090 രൂപ) ആണ് വില. എസ് 24 അൾട്രയ്ക്ക് 1299 ഡോളർ (1,08,040) രൂപയ്ക്കാണ് ലഭ്യമാവുക.
6.8 ഇഞ്ച് ക്വാഡ്എച്ച്ഡി+ അമോലെഡ് സ്‌ക്രീനോടുകൂടിയ ഫോണാണ് എസ് 24 അൾട്ര, ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 6.1 ഒഎസ് ആണ് ഇതിനുള്ളത്. 1 ഹെര്‍ട്‌സ് മുതല്‍ 120 ഹെര്‍ട്‌സ് വരെയുള്ള വേരിയബിള്‍ റിഫ്രഷ് റേറ്റുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 3 ചിപ്‌സെറ്റും 12 ജിബി റാമും ഇതിനുണ്ട്. ക്വാഡ് ക്യാമറ സംവിധാനമുള്ള ഫോണിൽ 200 എംപി പ്രൈമറി ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, 5എക്‌സ് ഒപ്റ്റിക്കല്‍ സൂം ഉള്ള 50 എംപി ടെലിഫോട്ടോ ക്യാമറ, 10 എംപി ക്യാമറ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 12 എംപിയാണ് ഫ്രണ്ട് ക്യാമറ. 1 ടിബി വരെ സ്റ്റോറേജുള്ള ഫോണിൽ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമാണ് ലഭ്യമാകുന്നത്. ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് 2.0 സംവിധാനവും വയര്‍ലെസ് പവര്‍ഷെയര്‍ സൗകര്യവുമുണ്ട്.
ഗാലക്സി എസ് 24ന് 6.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. എസ് 24 പ്ലസിന് 6.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും. എസ് 24 ല്‍ ഫുള്‍എച്ച്ഡി പ്ലസ് റസലൂഷന്‍ ഡിസ്‌പ്ലേ ഉപയോഗിക്കുമ്പോൾ എസ് 24 പ്ലസിൽ ക്യുഎച്ച്ഡി റെസലൂഷന്‍ സ്‌ക്രീനാണ്. ഇരുഫോണുകളിലും എക്‌സിനോസ് 2400 പ്രൊസസര്‍ ചിപ്പാണ് ഉള്ളത്. ലൈവ് ട്രാന്‍സ്ലേറ്റ്, ഇന്‍റെ ര്‍പ്രെട്ടര്‍, ചാറ്റ് അസിസ്റ്റന്‍റെ്, നോട്ട് അസിസ്റ്റന്‍റെ് ഉള്‍പ്പടെ എഐ ഫീച്ചറുകള്‍ ഇതില്‍ ലഭിക്കും. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍യുഎഐ ഒഎസ് ആണ് ഫോണുകളിലുള്ളത്
എസ് 24ലെ അതേ ക്യാമറ തന്നെയാണ് എസ്24 പ്ലസ് മോഡലിലും നൽകിയിരിക്കുന്നത്. രണ്ട് ഫോണുകൾക്കും 2.2 അപ്പേർച്ചറും ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസും ഉള്ള 12 എംപി സെൽഫി ക്യാമറയുണ്ട്. എസ്24 മോഡലിനേക്കാൽ അൽപ്പം കൂടി ഉയർന്ന ബാറ്ററി കപ്പാസിറ്റിയുള്ള 4,900mAh ബാറ്ററിയാണ് എസ്24 പ്ലസ് മോഡലിന് നൽകിയിരിക്കുന്നത്.