സാധാരണക്കാരെ ലക്ഷ്യമിട്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഇൻഫിനിക്സ്. ഇപ്പോഴിതാ ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് കിടിലനൊരു ഹാൻഡ്സെറ്റ് അവതരിപ്പിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണായ ഇൻഫിനിക്സ് ഹോട്ട് 40ഐ ആണ് വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. 10,000 രൂപയിൽ താഴെ മാത്രം വില വരുന്ന ഹാൻഡ്സെറ്റിന്റെ ആദ്യ സെയിൽ ആരംഭിച്ചിട്ടുണ്ട്. ബഡ്ജറ്റ് സെഗ്മെന്റിൽ ഉൾപ്പെട്ട ഇൻഫിനിക്സ് ഹോട്ട് 40ഐ ഫോണിന്റെ ഓഫറുകളെ കുറിച്ച് അറിയാം.
മാസങ്ങൾക്ക് മുൻപ് തന്നെ ഇൻഫിനിക്സ് ഹോട്ട് 40ഐ പുറത്തിറക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പങ്കുവെച്ചിരുന്നു. നിലവിൽ, ഒരേയൊരു സ്റ്റോറേജ് ഓപ്ഷനിൽ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനാണ് ഉള്ളത്. 10,999 രൂപയാണ് യഥാർത്ഥ വിലയെങ്കിലും, ഫ്ലിപ്കാർട്ടിൽ 9,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപയുടെ കിഴിവ് നേടാനാകും. ഇതോടെ, സ്മാർട്ട്ഫോണിന്റെ വില 8,999 രൂപയായി ചുരുങ്ങുന്നതാണ്. പാം ബ്ലൂ, ഗ്രീൻ, ഹൊറൈസൺ ഗോൾഡ്, സ്റ്റാർലിറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയുക.