ഭാരത് മാട്രിമോണിയടക്കം 10 ഇന്ത്യൻ ആപ്പുകൾ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗിൾ


ന്യൂഡല്‍ഹി: ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ ആപ്പുകളെ േപ്ല സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗിൾ.സേവന ഫീസുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്‍ലിം മാട്രിമോണി, ജോഡി തുടങ്ങിയ പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകള്‍ക്ക് ഗൂഗിൾ വിലക്കേർപ്പെടുത്തിയത്.

read also:‘നന്ദി അലൻ, ക്യാമ്പസില്‍ മര്‍ദനമേല്‍ക്കുന്നവര്‍ക്കുവേണ്ടി നിലകൊണ്ടതിന് ..’ : താഹയുടെ കുറിപ്പ്

ഭാരത് മാട്രിമോണിയുടെ ആപ്പുകളുടെ മാതൃകമ്പനിയായ മാട്രിമോണി.കോം, ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നിവയ്‌ക്ക് പ്ലേ സ്റ്റോർ ചട്ടങ്ങള്‍ ലംഘിച്ചതിന്‌ആ ല്‍ഫബെറ്റ് ഇങ്ക് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചതായും തുടർനടപടികള്‍ അവലോകനം ചെയ്ത് വരികയാണെന്നും കമ്പനി അധികൃതർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.