നോക്കിയ 3310 തിരികെ എത്തിയെങ്കിലും ചിലപ്പോള്‍ നിങ്ങള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല- കാരണം ഇതാണ്‌

[ad_1]

 

ഉപഭോക്താക്കൾക്ക് ഏറെ പ്രിയങ്കരമായിരുന്ന നോക്കിയ 3310 വീണ്ടും വിപണിയിലെത്തിയെങ്കിലും ചില രാജ്യങ്ങളിൽ ഈ മൊബൈൽ ഉപയോഗിക്കാൻ കഴിയില്ല.കാരണം മൊബൈല്‍ ഇന്റര്‍നെറ്റ് അധികം വ്യാപകമാവുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ ഉള്ള ടുജി നെറ്റ്‌വര്‍ക്കുകളിലുള്ള ഫ്രീക്വൻസി ആയ 900 MHz,1800 MHz തുടങ്ങിയ ഫ്രീക്വൻസികൾ ആണ് ഇതിനുള്ളത്. എന്നാൽ അമേരിക്ക, കാനഡ പോലെയുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ ഈ ഫ്രീക്വന്‍സി ഉപയോഗിക്കുന്നില്ല.

ഒപ്പം മറ്റു പല രാജ്യങ്ങളും ഈ ഫ്രീക്വൻസി നിർത്തലാക്കിക്കൊണ്ടിരിക്കുകയുമാണ്. ഇതാണ് ഇപ്പോൾ ഇതിന്റെ വിപണിക്ക് തിരിച്ചടി ആയിരിക്കുന്നത്.GSM 900 MHz, 1800 MHz എന്നിങ്ങനെയുള്ള ടുജി ഫ്രീക്വന്‍സി മാത്രമേ ഈ ഫോണില്‍ സപ്പോര്‍ട്ട് ചെയ്യുകയുള്ളു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ.സാധാരണ മൊബൈല്‍ഫോണുകള്‍ എല്ലാം മറ്റു രാജ്യങ്ങളിലും ഉപയോഗിക്കാന്‍ പറ്റാവുന്ന 850 MHz, 1900 MHz ഫ്രീക്വന്‍സിയാണ് നിര്‍മിക്കുന്നത്.

[ad_2]