13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

പാക് സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു; ബലൂച് വിമതര്‍ വെടിവച്ചിട്ടതെന്ന് സംശയം

Date:

ഇസ്ലാമാബാദിൽ പാക് സൈനിക കമാൻഡറും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു. ബലൂചിസ്താനിലെ ലാസ്‌ബെല മേഖലയിലാണ് ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലിയും അഞ്ചുപേരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകർന്നുവീണത്. ബലൂച് വിമതരാണ് ഹെലികോപ്റ്റർ വെടിവെച്ചിട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ബലൂചിസ്ഥാനിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്ന് ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു. കറാച്ചിയിൽ നിന്ന് പറന്നുയർന്ന എഎസ് 350 ഹെലികോപ്റ്ററാണ് തകർന്നുവീണത്. ബ്രിഗേഡ്. അംജദ് ഹനീഫ് (ഡി.ജി. കോസ്റ്റ് ഗാര്‍ഡ്), മാജ് സഈദ് (പൈലറ്റ്), മാജ് തല്‍ഹ (കോ പൈലറ്റ്), നായ്ക് മുദസിര്‍ (ഹെലി ക്ര്യൂ) എന്നിവരും സർഫ്രാസ് അലിക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Share post:

Subscribe

Popular

More like this
Related