30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ഹവായ് കാട്ടുതീ, മരണ സംഖ്യ ഉയരുന്നു: യുഎസില്‍ 100 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തീപിടിത്തം

Date:


ലഹൈന: അമേരിക്കയിലെ ഹവായ് ദ്വീപിലെ മൗവിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 93 ആയി. കഴിഞ്ഞ 100 വര്‍ഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയില്‍ 5.5 ബില്യന്‍ ഡോളറിന്റെ നാശമുണ്ടായതാണ് ഒടുവില്‍ വന്ന ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ആളുകളെ ഇനിയും കണ്ടെത്താനുള്ളതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലഹൈനയിലെ 2200ലേറെ കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്. ലഹൈന പട്ടണത്തില്‍ തീ അപകടകരമായി പടരുന്നതിനുമുന്‍പ് അപായ സൈറണ്‍ മുഴക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചു. തീ പടര്‍ന്നതോടെ വൈദ്യുതിയും ഇന്റര്‍നെറ്റും മുടങ്ങി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related