ക്വിറ്റോ: ഇക്വഡോറില്‍ കൊല്ലപ്പെട്ട പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിയ്യാവിചെന്‍സിയോയുടെ നേര്‍ക്കു ഭീഷണി മുഴക്കിയിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ അതീവസുരക്ഷാ ജയിലിലേക്കു മാറ്റി. ലോസ് കോണെറോസ് ഗുണ്ടാ സംഘത്തിന്റെ നേതാവ് ഫിറ്റോ എന്നു വിളിക്കപ്പെടുന്ന അഡോള്‍ഫോ മാസിയാസ് തന്നെ ഭീഷണിപ്പെടുത്തിയിട്ടുള്ളതായി വിയ്യാവിചെന്‍സിയോ പറഞ്ഞിരുന്നു.
അതേസമയം, ഒരേ സമുച്ചയത്തിന്റെ ഭാഗമായ അതീവസുരക്ഷാ ജയിലിലേക്കാണു ഫിറ്റോയെ മാറ്റിയത്. പോലീസും പട്ടാളവും അടക്കം നാലായിരം പേരാണു ജയില്‍മാറ്റത്തിനു സുരക്ഷയൊരുക്കിയത്. അതേസമയം, ഇത്രയും വലിയ സുരക്ഷ ഒരുക്കിയത് എന്തിനെന്ന ചോദ്യത്തിന് ഇക്വഡോര്‍ ഗവണ്‍മെന്റ് മറുപടി നല്‍കിയിട്ടില്ല.
ബുധനാഴ്ച ക്വിറ്റോയില്‍ തെരഞ്ഞെടുപ്പു പരിപാടിക്കിടെയാണ് വിയ്യാവിചെന്‍സിയോ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ആറു കൊളംബിയക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.