പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മായിൽ ഖാനിലെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ചാവേർ ആക്രമണം. ആക്രമണത്തിൽ മൂന്ന് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ തെഹ്‌രീകെ ജിഹാദ് പാകിസ്ഥാൻ (ടിജെപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സുരക്ഷാ സേനയും മറ്റ് തീവ്രവാദികളും തമ്മിലുള്ള വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. പെഷവാറിലെ പള്ളി ലക്ഷ്യമാക്കി 101 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ബോംബാക്രമണത്തിന് ശേഷം പ്രവിശ്യ നേരത്തെ മാരകമായ ആക്രമണത്തിന് സാക്ഷ്യം വഹിച്ചിരുന്നു.