25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിവിൽ

Date:


സംസ്ഥാനത്ത് ഇന്നും കുത്തനെ ഇടിഞ്ഞ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 5,675 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ, ഡിസംബർ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു.

അന്താരാഷ്ട്ര സ്വർണവില ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 21.45 ഡോളർ താഴ്ന്ന് 1985.80 ഡോളർ എന്നതാണ് നിലവാരം. സ്വർണവിലയിലെ നിർണായക നിലവാരമായ 2000 ഡോളറിനു താഴേക്കാണ് വില എത്തി നിൽക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഒരു പവൻ സ്വർണത്തിന് 1680 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബർ 4ാം തീയതി തിങ്കളാഴ്ച്ച സ്വർണവില സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഒരു പവന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമായിരുന്നു വില നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അദാനി കേസ്: മലയാളി മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഏഴ് ദിവസത്തിന് ശേഷം ജാമ്യം

അഹമ്മദാബാദ്: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. അദാനി എന്റര്‍പ്രൈസസിന്റെ...

ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റാം: സുവേന്ദു അധികാരി

കൊല്‍ക്കത്ത: ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ആര്‍.എസ്.എസ് ശാഖകളില്‍ ചേര്‍ന്ന് ആരോഗ്യം വീണ്ടെടുക്കണമെന്ന്...