ഷാർജ: യുഎഇയിൽ വാഹനാപകടം. ഷാർജയിലാണ് അപകടം ഉണ്ടായത്. മൂന്ന് പേർ അപകടത്തിൽ മരിച്ചു. എമിറേറ്റ്സ് റോഡിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഒരാൾക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.
യുഎഇ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. എമിറേറ്റ്സ് റോഡിൽ അൽ സുബൈർ ടണലിൽ നിന്ന് ബ്രിഡ്ജ് നമ്പർ 7ലേക്ക് പോകുകയായിരുന്ന വാഹനം റോഡിന്റെ ഇരുവശവും വേർതിരിക്കുന്ന കോൺക്രീറ്റ് ബാരിയറിലും ലൈറ്റ് തൂണിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.
അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.