ക്രിസ്മസ് സന്ദേശത്തില്‍ ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ വേദന പങ്കുവച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് സന്ദേശത്തില്‍ ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ വേദന പങ്കുവച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശു ജനിച്ച മണ്ണില്‍ തന്നെ സമാധാനത്തിന്റെ ആ സന്ദേശം യുദ്ധത്തിന്റെ വ്യര്‍ത്ഥമായ യുക്തിയില്‍ മുങ്ങിപ്പോയെന്ന് മാര്‍പാപ്പ പറഞ്ഞു.

‘ഈ രാത്രി നമ്മുടെ ഹൃദയങ്ങള്‍ ബത്ലഹേമിലാണ്. അവിടെ ആയുധങ്ങള്‍ കൊണ്ടുള്ള ഏറ്റുമുട്ടലിലൂടെ സമാധാനത്തിന്റെ രാജകുമാരന്‍ ഒരിയ്ക്കല്‍ കൂടി തിരസ്‌ക്കരിക്കപ്പെട്ടു’. ഈ ഏറ്റുമുട്ടലുകള്‍ ഇന്നും ലോകത്തില്‍ ഇടം കണ്ടെത്തുന്നതില്‍ നിന്ന് അവനെ തടയുന്നെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. 6500 ഓളം പേരാണ് മാര്‍പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്.