ന്യൂജഴ്‌സി: നെവാര്‍ക്കിലെ ഒരു പള്ളിക്ക് പുറത്ത് ഇമാമിന് വെടിയേറ്റു ഉടന്‍ തന്നെ ഇമാമിനെ ഇമാം ഹസന്‍ ഷെരീഫിനാണ് വെടിയേറ്റത്. അടുത്തുള്ള യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അവശനിലയിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വെടിവെക്കാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. വെടിവെപ്പിനെ തുടര്‍ന്ന് ന്യൂജഴ്‌സിയിലെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പള്ളി സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: ‘എത്ര പ്രചാരണം നടത്തിയാലും ഒരു എം.പിയെ പോലും കിട്ടില്ല’: കെ. മുരളീധരൻ
മസ്ജിദിന് പുറത്ത് രാവിലെ ആറുമണിക്ക് ശേഷമാണ് ഷരീഫിന് വെടിയേറ്റതെന്ന് നെവാര്‍ക്ക് പബ്ലിക് സേഫ്റ്റി ഡയറക്ടര്‍ ഫ്രിറ്റ്‌സ് ഫ്രാഗെ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസിന് ആരെയും പിടികൂടാനായില്ല. അക്രമത്തിലേക്ക് നയിച്ച കാരണം എന്താണെന്നും ഇമാമിനെ ലക്ഷ്യമിട്ടതാണോ അതോ മറ്റെന്തങ്കിലുമാണോ എന്നും വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.