യുകെ: ട്രെയിനില്‍ യുവതിക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വംശജന് തടവ് ശിക്ഷ. 2022 നവംബറിൽ ലണ്ടൻ അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. വടക്കൻ ലണ്ടനിലെ വെംബ്ലിയിലുള്ള മുകേഷ് ഷാ എന്നയാളാണ് പ്രതി.
മുകേഷ് ഷാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 10 വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്താനും ഉത്തരവിട്ടു. ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത സ്ത്രീയുടെ മുന്നിലായിരുന്നു മുകേഷ് ഷായുടെ അശ്ലീലചേഷ്ട. എതിര്‍വശത്തായി ഇരുന്ന ഇയാള്‍ യുവതിയെ തുറിച്ചു നോക്കുകയും പിന്നീട് സ്വയംഭോഗം ചെയ്യുകയുമായിരുന്നു.
READ ALSO: ‘ഫാൻ ഗേൾ, ജീവിതത്തിലെ വലിയ നിമിഷം’; നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശോഭന
ദൃശ്യങ്ങള്‍ യുവതി ക്യാമറയില്‍ പകര്‍ത്താൻ തുടങ്ങിയിട്ടും ഇയാള്‍ പ്രവര്‍ത്തി തുടര്‍ന്നു കൊണ്ടിരുന്നതായും തന്റെ മുന്നില്‍ നിന്നും മാറി ഇരിക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സ്ഥലം വിടുകയുമായിരുന്നെന്നു യുവതി പരാതിയിൽ പറയുന്നു. വീഡിയോ സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയത്.