മക്കയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി: പ്രദേശത്ത് ഖനനത്തിന് സാധ്യത



മക്ക: സൗദി അറേബ്യയിലെ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് സ്വര്‍ണശേഖരം കണ്ടെത്തിയത്. സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി ആണ് സ്വര്‍ണശേഖരം തിരിച്ചറിഞ്ഞത്. സ്വര്‍ണം തിരയുന്നതിനായി 2022ല്‍ കമ്പനി ആരംഭിച്ച പദ്ധതിയുടെ പ്രാരംഭ വിജയമാണ് പുതിയ സംഭവം.

മന്‍സൂറ മസാറയ്ക്ക് സമീപം സ്വര്‍ണ്ണശേഖരം കണ്ടെത്തിയ സാഹചര്യത്തില്‍, ഖനനത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. 2024ല്‍ പരിസര പ്രദേശങ്ങളില്‍ ഡ്രില്ലിംഗ് ജോലികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. മന്‍സൂറ മസാറയില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്കുള്ള ജബല്‍ അല്‍-ഗദ്ര, ബിര്‍ അല്‍-തവില എന്നിവിടങ്ങളിലെ ഡ്രില്ലിംഗ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ പ്രദേശത്തെ ഖനനം പ്രയോജനകരമാണെന്നും കൂടാതെ 125 കിലോമീറ്റര്‍ ആഴത്തില്‍ നിന്ന് സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍ സാധ്യതയുണ്ട്.