16000 അടി മുകളില്‍വച്ച് വിമാനത്തിന്റെ ഡോർ പൊട്ടിത്തെറിച്ചു; മുള്‍മുനയില്‍ യാത്രക്കാര്‍, വൈറലായി വീഡിയോ


അലാസ്ക: ആകാശത്തുവെച്ച് വിമാനത്തിന്റെ ഡോർ പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. 174 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമുള്ള അലാസ്ക എയർലൈൻസിന്റെ ഡോർ ആണ് പറക്കലിനിടെ പൊട്ടിത്തെറിച്ചത്. പിന്നാലെ വിമാനം വെള്ളിയാഴ്ച (പ്രാദേശിക സമയം) അമേരിക്കയിലെ ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. പോര്‍ട്ട് ലാന്‍ഡില്‍ നിന്ന് ഒന്‍റാറിയോയിലേക്ക് പോവുകയായിരുന്നു വിമാനം.

സംഭവത്തിന് പിന്നാലെ വിമാനം അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അലാസ്ക എയർലൈൻസിന്റെ ജനാലയാണ് ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ചത്. ആറ് ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലെ വിന്‍ഡോ തകര്‍ന്നതും യാത്രക്കാര്‍ പരിഭ്രാന്തരാകുന്നതും വൈറലായ വീഡിയോയില്‍ കാണാം. പിന്നാലെ ജീവനക്കാര്‍ യാത്രക്കാരോട് ഒാക്സിജന്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും അതാത് സീറ്റുകളില്‍ പരിഭ്രാന്തരായി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളരെ വേഗമാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അപകടമുണ്ടാകുമ്പോള്‍ 16,000 അടി ഉയരത്തിലായിരുന്നു വിമാനം. പെട്ടെന്നാണ് വിന്‍ഡോ തകര്‍ന്നത്.

വീഡിയോ;