30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

7 പേര്‍ കൊല്ലപ്പെട്ട പാകിസ്ഥാനിലെ വാക്സിനേഷന്‍ സെന്ററിലെ ബോംബ് സ്‌ഫോടനം, ബോംബ് വെച്ചതില്‍ തര്‍ക്കവുമായി താലിബാനും ഐഎസും

Date:


ഇസ്ലാമാബാദ്: ഏഴ് പേര്‍ കൊല്ലപ്പെട്ട പാകിസ്ഥാനിലെ പോളിയോ വാക്‌സിനേഷന്‍ സെന്ററിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അവകാശത്തര്‍ക്കവുമായി ഭീകരസംഘടനകളായ താലിബാനും ഐഎസും.

ആക്രമണത്തിന് പിന്നാലെ അവകാശ വാദവുമായി പാക് താലിബാന്‍ രംഗത്തെത്തി. തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പാക് താലിബാന്‍ അറിയിച്ചു. എന്നാല്‍, തൊട്ടുപിന്നാലെ ഐഎസും രംഗത്തെത്തി. നടത്താത്ത ആക്രമണത്തിന്റെ അവകാശം താലിബാന്‍ ഏറ്റെടുക്കുകയാണെന്നും യഥാര്‍ഥത്തില്‍ തങ്ങളാണ് ആക്രമണം നടത്തിയതെന്നും ഐഎസ് അറിയിച്ചു. എന്നാല്‍, ഐഎസിന്റെ ആരോപണത്തിന് പാക് താലിബാന്‍ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല.

അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ പാക് താലിബാന്റെ മുന്‍ ശക്തികേന്ദ്രമായ മാമുണ്ട് ജില്ലയിലാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തിന് ശേഷം കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നേതാക്കളുടെത് ഇരട്ടത്താപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിലപാടില്‍ ഇന്ത്യാ സഖ്യത്തിനെതിരെ ദല്‍ഹിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം യോഗം...

മാസപ്പടി കേസ്: ഡയറിക്കുറിപ്പ് മാത്രം വെച്ച് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’; പേര് മാറ്റം വീണ്ടും പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (എ.ഐ) സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് വീണ്ടും പുനര്‍നാമകരണം ചെയ്യാനുള്ള...