ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ നേതാവ് വെടിയേറ്റ് മരിച്ചു. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവായ ഷാ ഖാലിദിനെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വീണ്ടും കൊലപാതകം നടന്നത്. നോര്‍ത്ത് വസീറിസ്ഥാന്‍ എന്ന ഗോത്രവര്‍ഗ ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി മാലിക് കലീമുള്ളയും രണ്ട് കൂട്ടാളികളും ദിവസങ്ങള്‍ക്ക് മുന്‍പാണ് വെടിയേറ്റ് മരിച്ചത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ടര്‍ബത്ത് നഗരത്തിലുണ്ടായ വെടിവയ്പില്‍ പിഎംഎല്‍-എന്‍ സ്ഥാനാര്‍ത്ഥി അസ്ലം ബുലേദിക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
Read Also: ഹൂതി വിമതര്‍ക്ക് അമേരിക്ക നല്‍കിയ മുന്നറിയിപ്പ് തള്ളി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂദി
പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്ളിക്റ്റ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, നവംബറില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്നത് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യ കേന്ദ്രീകരിച്ചാണ്. 51 ആക്രമണങ്ങളില്‍ 81 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.