ഹമാസ് ഭീകരരുടെ 24 റെജിമെന്റുകളില്‍ 16 എണ്ണവും തകര്‍ത്തു: ബെഞ്ചമിന്‍ നെതന്യാഹു



ടെല്‍ അവീവ്: ഗാസയില്‍ ഹമാസ് ഭീകരര്‍ക്കുള്ള മൂന്നില്‍ രണ്ട് റെജിമെന്റുകളും തകര്‍ത്തതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും അത് പൂര്‍ണമാകുന്നത് വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.

Read Also: ‘തലച്ചോർ പണയം വെക്കാത്ത പുതു തലമുറ ഉദിച്ചുയരട്ടെ’: സൂരജ് സന്തോഷിനെ പിന്തുണച്ച് ബിന്ദു അമ്മിണി

‘ യുദ്ധത്തിന് രണ്ട ഘട്ടങ്ങളാണ് ഉള്ളത്. ഹമാസ് റെജിമെന്റുകള്‍ തകര്‍ക്കുക എന്നതായിരുന്നു ഇതില്‍ ആദ്യത്തേത്. കാരണം അവരുടെ പ്രധാന കേന്ദ്രം എന്ന് പറയുന്നത് ഇവിടമാണ്. ആകെയുള്ള 24 റെജിമെന്റുകളില്‍ 16 എണ്ണവും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഹമാസ് ഭീകരരെ ആ പ്രദേശത്ത് നിന്ന് ഉന്മൂലനം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. ആദ്യത്തേത് അത്ര കഠിനമായ ശ്രമമല്ലെങ്കിലും, രണ്ടാമത്തെ ലക്ഷ്യം നടപ്പാക്കാന്‍ സമയമെടുത്തേക്കാം’.

‘ഇസ്രായേലിന് വേണ്ടി സൈനികര്‍ നടത്തിയ ജീവത്യാഗം വെറുതെയാകില്ല. പോരാട്ടത്തിന്റെ അവസാനം ഹമാസിനെ പൂര്‍ണമായി പരാജയപ്പെടുത്തിക്കൊണ്ട് തന്നെയായിരിക്കും. ഭീകരര്‍ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്മാറില്ല. പോരാട്ടം അവസാനിപ്പിക്കാന്‍ ഇനിയും മാസങ്ങളെടുത്തേക്കാം. എങ്കിലും ഞങ്ങള്‍ ഓരോരുത്തരും ദൃഢനിശ്ചയത്തോടു കൂടിയാണ് മുന്നോട്ട് പോകുന്നതെന്നും’ നെതന്യാഹു വ്യക്തമാക്കി.