മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്. പ്രശസ്ത നടി സന ജാവേദിനെയാണ് ഷൊയ്ബ് രണ്ടാമത് വിവാഹം കഴിച്ചത്. ജനുവരി 20 ശനിയാഴ്ച നടന്ന അവരുടെ വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി. മാലിക്കും സനയും ഡേറ്റിങ്ങിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാനിയയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് ആരാധകർ ഏറെ ചർച്ചയാക്കിയിരുന്നു. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക’ എന്ന് തുടങ്ങുന്ന കുറിപ്പാണ് സാനിയ പങ്കുവെച്ചത്. ‘ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ’ എന്നു പറഞ്ഞായിരുന്നു താരം ഈ സ്റ്റോറി അവസാനിപ്പിച്ചത്.
കഴിഞ്ഞ വർഷം സനയുടെ ജന്മദിനത്തിൽ ഷൊയ്ബ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ച്. ‘ഹാപ്പി ബർത്ത്‌ഡേ ബഡ്ഡി’ എന്നായിരുന്നു ഷൊയാബ് മാലിക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത്. ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും സന ജാവേദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സാനിയ മിർസയുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അതിർത്തിയുടെ ഇരുവശത്തും തലക്കെട്ടുകളിൽ ആധിപത്യം സ്ഥാപിച്ചതോടെ സ്റ്റാർ ക്രിക്കറ്റ് താരത്തിന്റെ ആരാധകർ ഞെട്ടി. ആ വർഷം അവസാനം ടെന്നീസ് താരം സാനിയ മിർസയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഷോയിബ് മാലിക് 2010 ൽ ആയിഷ സിദ്ദിഖിയെ വിവാഹമോചനം ചെയ്തിരുന്നു.