‘എനിക്ക് അഞ്ചല്ല 500 പെൺകുട്ടികളെ ഇഷ്ടമാണ്’; മൂന്നാം വിവാഹത്തോടെ ഷൊയ്ബ് മാലിക്കിലെ പ്ലെ ബോയ് പുറത്ത്? വിമർശനം



പാക് സൂപ്പർ താരം ഷൊയ്ബ് മാലിക് മൂന്നാമത് വിവാഹം കഴിച്ചതാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. സാനിയ മിർസയുമായി ഡിവോഴ്സ് ആയെന്ന വാർത്ത പ്രചരിക്കുന്നതിനിടെയായിരുന്നു ഷൊയ്ബ് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തത്. സന ഷൊയ്ബിന്റെ മൂന്നാമത്തെ ഭാര്യയാണ്. ആയിഷ സിദ്ദിഖിയായിരുന്നു മാലിക്കിന്റെ ആദ്യ ഭാര്യ. പിന്നീട് പ്രശസ്ത ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ മാലിക് വിവാഹം കഴിച്ചിരുന്നു. ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മാലിക് വീണ്ടും വിവാഹിതനായത്.

ഷോയിബ് അക്തറുമായുള്ള മാലിക്കിന്റെ പഴയ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താൻ കണ്ട സുന്ദരികളായ അഞ്ച് പെൺകുട്ടികളുടെ പേര് നൽകാൻ മാലിക്കിനോട് അക്തർ ആവശ്യപ്പെട്ടു. ‘എല്ലാ പെൺകുട്ടികളും സുന്ദരികളാണ്. അഞ്ചെണ്ണം മാത്രമല്ല, 500 പേരെ എനിക്കിഷ്ടമാണ്’, ഷോയിബ് മാലിക് അന്ന് മറുപടിയായി പറഞ്ഞ വാചകങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഷൊയ്ബ് ഒരു പ്ലെ ബോയ് ആണെന്നാണ് ഇവർ പറയുന്നത്.

കഴിഞ്ഞ വർഷം സനയുടെ ജന്മദിനത്തിൽ ഷൊയ്ബ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ച്. ‘ഹാപ്പി ബർത്ത്‌ഡേ ബഡ്ഡി’ എന്നായിരുന്നു ഷൊയാബ് മാലിക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത്. ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും സന ജാവേദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സാനിയ മിർസയുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അതിർത്തിയുടെ ഇരുവശത്തും തലക്കെട്ടുകളിൽ ആധിപത്യം സ്ഥാപിച്ചതോടെ സ്റ്റാർ ക്രിക്കറ്റ് താരത്തിന്റെ ആരാധകർ ഞെട്ടി. ആ വർഷം അവസാനം ടെന്നീസ് താരം സാനിയ മിർസയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഷോയിബ് മാലിക് 2010 ൽ ആയിഷ സിദ്ദിഖിയെ വിവാഹമോചനം ചെയ്തിരുന്നു.