മോസ്ക്കോ: ഉക്രൈൻ അതിർത്തി മേഖലയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി. ലോകത്തെ ഞെട്ടിച്ച വിമാന ദുരന്തത്തിന്‍റെ യഥാർത്ഥ കാരണമെന്താണെന്ന ചോദ്യത്തിന് ഇനിയും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഉക്രൈനെതിരെ റഷ്യ ആരോപണം ഉന്നയിക്കുമ്പോൾ, ഉക്രൈന്‍റെ കുറ്റപ്പെടുത്തൽ റഷ്യക്കെതിരെയാണ്. ഉക്രൈൻ സൈനികർ വിമാനം മിസൈൽ അയച്ചു തകർത്തത് ആണെന്നാണ് റഷ്യയുടെ ആരോപണം. റഷ്യ യുദ്ധത്തടവുകാരായി പിടികൂടിയ ഉക്രൈൻ സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്.
ദൂരെ നിന്ന് ചിത്രീകരിച്ച തകർച്ചയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിമാനം അതിവേഗം ഉയരം നഷ്ടപ്പെട്ട് നേരെ നിലത്തേക്ക് പതിക്കുന്നത് വീഡിയോയിൽ കാണാം. അതിനിടെ, വിമാനത്തിൽ യുദ്ധത്തടവുകാരാണ് ഉണ്ടായിരുന്നതെന്ന് റഷ്യ അവകാശപ്പെട്ടു. എസ് -300 ഉപരിതല-വായു പ്രതിരോധ സംവിധാനത്തിനായുള്ള മിസൈലുകൾ വഹിച്ചതിനാലാണ് പ്രതിരോധ സേന വിമാനം വീഴ്ത്തിയത്. റഷ്യയുടെ പാർലമെന്റ് സ്പീക്കർ വ്യാസെസ്ലാവ് വോലോഡിൻ, യുദ്ധത്തടവുകാരുമായി പോയ വിമാനം വെടിവെച്ച് വീഴ്ത്തിയതായി കീവ് ആരോപിച്ചു.
‘അവർ അവരുടെ സ്വന്തം സൈനികരെ കൊലപ്പെടുത്തി’, വോലോഡിൻ ഒരു പ്ലീനറി സെഷനിൽ നിയമനിർമ്മാതാക്കളോട് പറഞ്ഞു. മാനുഷിക ദൗത്യം നിർവഹിക്കുന്ന ഞങ്ങളുടെ പൈലറ്റുമാരെ അവർ വെടിവച്ചു വീഴ്ത്തിയെന്നും വോലോഡിൻ ആരോപിച്ചു. പ്രദേശത്തിന്റെ തലസ്ഥാനത്തിന്റെ വടക്കുകിഴക്കുള്ള കൊറോചാൻസ്‌കി ജില്ലയിലാണ് അപകടമുണ്ടായതെന്ന് റീജിയണൽ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് ടെലിഗ്രാമിലൂടെ അറിയിച്ചു.
റഷ്യൻ IL-76 രൂപകല്പന ചെയ്തിരിക്കുന്നത് സൈനികരെയും ചരക്കുകളെയും ടാങ്കുകൾ, ഹോവിറ്റ്‌സർ, വെടിമരുന്ന് തുടങ്ങിയ സൈനിക ഉപകരണങ്ങളും എയർലിഫ്റ്റ് ചെയ്യുന്നതിനാണ്. ഇല്യുഷിൻ നിർമ്മിച്ച ഈ വിമാനം 1970 കളിൽ സോവിയറ്റ് യൂണിയൻ നിലവിലിരുന്നപ്പോൾ സേവനത്തിൽ ഉൾപ്പെടുത്തി. An-12 (Antonov 12) ന് പകരമായി രൂപകൽപ്പന ചെയ്തതാണ് വിമാനം. ഈ വിമാനത്തിന് സിവിൽ, മിലിട്ടറി വകഭേദങ്ങളുണ്ട്, അത് ഇന്ത്യൻ വ്യോമസേനയും പ്രവർത്തിപ്പിക്കുന്നു. പ്രതിരോധ മേഖലയിലെ ചരക്കുനീക്കത്തിനും സൈനികരെ കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഇലയൂഷിന് 76 വിമാനത്തിൽ 95 പേർക്കുവരെ യാത്ര ചെയ്യാം. റഷ്യയുടെ ആക്രമണവും യുക്രൈൻ പ്രത്യാക്രമണം ശക്തമായി നടക്കുന്ന സ്ഥലത്താണ് അപകടം. അതിനാൽ തന്നെ വിമാനം തകരാനുള്ള യഥാർത്ഥ കാരണം വെളിപ്പെടാൻ സമയം എടുത്തേക്കും.