റഷ്യൻ സൈനിക വിമാനം തകർന്നുവീണ് വൻ ദുരന്തം, 65 പേർക്ക് ദാരുണാന്ത്യം


മോസ്കോ: റഷ്യയിൽ വൻ വിമാന അപകടം. റഷ്യൻ സൈനിക വിമാനമാണ് തകർന്നുവീണത്. അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രെയിൻ സൈനികരാണെന്നാണ് വിവരം. യുക്രൈനുമായി അതിർത്തി പങ്കിടുന്ന റഷ്യയിലെ പടിഞ്ഞാറൻ ബെൽഗൊറോഡ് മേഖലയിലാണ് അപകടം നടന്നത്.

യുദ്ധ രംഗത്ത് ഉപയോഗിക്കുന്ന ഐഎൽ-76 ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നത്. തടവുകാരെ മാറ്റിപ്പാർപ്പിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിൽ തടവുകാർക്ക് പുറമേ, 6 ക്രൂ മെമ്പർമാരും 3 റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി റഷ്യൻ ഡിഫൻസ് മിനിസ്ട്രി അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇവർക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.