ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി നിർമ്മാതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു


മികച്ച ചിത്രത്തിന് ഉള്‍പ്പടെ 10 ഓസ്‌കര്‍ നോമിനേഷൻ നേടിയ ഹോളിവുഡ് ചിത്രം കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍ നിര്‍മാതാവ് ബ്രാഡ്‌ലി തോമസിന്റെ ഭാര്യ ഇസബെല്‍ തോമസ് മരിച്ച നിലയില്‍.

തിങ്കളാഴ്ചയാണ് ഇസബെല്ലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ലോസ് ആഞ്ചലസിലെ ഹോട്ടല്‍ ആഞ്ചലീനോയിലെ ബാല്‍ക്കണിയില്‍ നിന്ന് ഇസബെല്ല താഴേക്ക് ചാടുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

read also: നടി ഐശ്വര്യ വിവാഹിതയാകുന്നു, വരൻ യുവതാരം: വിവാഹ വേദി അയോദ്ധ്യ

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇസബെല്ലയുടെ മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

2018ലാണ് തോമസും ഇസബെല്ലയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.