എവിടെയും പോകാം, പാസ്പോർട്ട് വേണ്ട! പാസ്പോർട്ട് ഇല്ലാതെ ലോകം മുഴുവൻ സഞ്ചരിക്കാൻ കഴിയുന്ന മൂന്നേ മൂന്ന് ആളുകൾ
പാസ്പോര്‍ട്ട് സിസ്റ്റം ലോകത്തിൻ ആരംഭിച്ച് നൂറു വർഷത്തിന് മേലെ ആയിട്ടുണ്ടാവും. നിങ്ങളുടെ ദേശീയ തെളിയിക്കുന്ന തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് വിദേശ യാത്രകളിലാണ് ആവശ്യം വരുന്നത്. രാജ്യാന്തര തലത്തിൽ ഇടപെടുന്ന ഉയർന്ന ഉദ്യോഗസ്ഥരോ പ്രസിഡന്‍റോ പ്രധാമന്ത്രിയോ ഒക്കെ ആണെങ്കിൽ അവർക്ക് ഡിപ്ലോമാറ്റിക് പാസ്പോർട്ട് ആണുള്ളത്. എന്നാൽ ഇതൊന്നുമില്ലാതെ ലോകം മുഴുവൻ ഒരു തടസ്സവും കൂടാതെ യാത്ര ചെയ്യുവാൻ കഴിയുന്ന മൂന്ന് പേരുണ്ട്. ഈ മൂന്ന് പേർക്ക് ലോകത്ത് എവിടെ വേണമെങ്കിലും പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാം.
ആരൊക്കെയാണ് ആ മൂന്ന് പേർ?
ജപ്പാനിലെ ചക്രവർത്തി നരുഹിതോയും ചക്രവർത്തി മസാക്കോയും യു.കെയിലെ ചാൾസ് മൂന്നാമൻ രാജാവുമാണ് ആ മൂന്ന് പേർ. നേരത്തെ, എലിസബത്ത് രാജ്ഞിക്കും ഈ പ്രത്യേക പദവി ഉണ്ടായിരുന്നു. എലിസബത്ത് രാജ്‍ഞിയുടെ കാലശേഷം ചാൾസ് രാജകുമാർ ബ്രിട്ടന്റെ രാജാവായി അവരോധിക്കപ്പെട്ടതിനു ശേഷം ഉടൻ തന്നെ അദ്ദേഹത്തിന്റെ സെക്രട്ടറി വിദേശകാര്യ മന്ത്രാലയം വഴി എല്ലാ രാജ്യങ്ങൾക്കും ഇപ്പോൾ ചാൾസ് ബ്രിട്ടനിലെ രാജാവാണെന്നും നിയന്ത്രണങ്ങളില്ലാതെ പൂർണ്ണ ബഹുമാനത്തോടെ എവിടെയും യാത്ര ചെയ്യാൻ അനുവദിക്കണമെന്നും ഡോക്യുമെന്‍ററി സന്ദേശം അയച്ചുവെന്നാണ് റിപ്പോർട്ട്. ചാൾസ് മൂന്നാമൻ രാജാവിനെപ്പോലെ, ബ്രിട്ടീഷ് രാജവാഴ്ചയിലെ മറ്റ് അംഗങ്ങൾക്ക് ഈ സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല.
ജപ്പാനിലെ രാജാവിനും രാജ്ഞിക്കും വിദേശത്തേക്ക് പോകുമ്പോൾ അവർക്ക് പാസ്‌പോർട്ട് ആവശ്യമില്ല എന്ന രീതി 1971-ൽ ആണ് ആരംഭിച്ചത്. ഇതിനായി ജപ്പാനിലെ വിദേശകാര്യ മന്ത്രാലയം പ്രത്യേക ക്രമീകരണങ്ങൾ നടത്തിയതായാണ് നയതന്ത്ര രേഖകൾ കാണിക്കുന്നത്. ഇപ്പോൾ ഹിരോനോമിയ നരുഹിതോ ജപ്പാന്റെ ചക്രവർത്തിയും അദ്ദേഹത്തിന്റെ ഭാര്യ മസാക്കോ ഒവാഡ രാജ്ഞിയുമാണ്. തങ്ങളുടെ ചക്രവർത്തിക്കും ചക്രവർത്തിനിക്കും പാസ്‌പോർട്ട് ഇല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് വരാൻ അനുമതിയുണ്ടെന്ന് പറഞ്ഞുകൊണ്ട് ജപ്പാൻ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഔദ്യോഗിക കത്ത് അയക്കുന്ന രീതിയുമുണ്ട്.