ലോക കാൻസർ ദിനാചരണം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബിപിപി കുവൈത്ത്


കുവൈത്ത് സിറ്റി: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷദ്, കുവൈത്ത് (ബിപിപി). ഫെബ്രുവരി 2, 2024, വെള്ളിയാഴ്ച്ച അദാൻ ബ്ലഡ്ബാങ്കിൽ വച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്നെത്തിയ ബിപിപി പ്രവർത്തകരടക്കം നൂറ്റിയമ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. കുവൈത്തിലെ പ്രമുഖ അർബ്ബുദ രോഗ വിദഗ്ദ്ധ ഡോക്ടർ സുസോവന സുജിത് നായരാണ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ,ബിപിപി പ്രസിഡന്റ് സുധിർ വി മേനോനാണ് ചടങ്ങിൽ സ്വാഗതം ആശംസിച്ചത്. ജനറൽ സെക്രട്ടറി രാജേഷ് ആർ ജെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ബിപിപി കുവൈത്തിന്റെ ഏരിയ ഭാരവാഹികൾ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.