ലൈംഗിക സംതൃപ്തിക്ക് വേണ്ടി ലിം​ഗത്തിനുള്ളിൽ ബാറ്ററി കയറ്റിയ വയോധികന് സംഭവിച്ചത് ഞെട്ടിക്കുന്ന ദുരന്തം


ലിംഗത്തിനുള്ളിൽ ബട്ടൺ ബാറ്ററി കുടുങ്ങിയ വയോധികന്റെ മൂത്രനാളിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഓസ്‌ട്രേലിയയിലാണ് ലൈം​ഗിക സംതൃപ്തിക്കായി ബാറ്ററി ഉപയോ​ഗിച്ച എഴുപത്തിമൂന്നുകാരനാണ് മുട്ടൻ പണികിട്ടിയത്. യൂറോളജി കേസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെങ്കിലും വയോധികന്റെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ലൈംഗിക സംതൃപ്തിക്ക് വേണ്ടിയാണ് ബാറ്ററി ലിംഗത്തിലേക്ക് കയറ്റിയതെന്ന് വയോധികൻ ആശുപത്രി അധികൃതരെ അറിയിച്ചു. ബാറ്ററി പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ എഴുപത്തിമൂന്നുകാരൻ വൈദ്യസഹായം തേടുകയായിരുന്നു. ഇത്തരത്തിലുള്ള സാധനങ്ങൾ പതിവായി ലിംഗത്തിനകത്തേക്ക് കയറ്റുകയും, തിരികെ എടുക്കാറുമുണ്ട്. എന്നാൽ ഇത്തവണ അത് പുറത്തെടുക്കാൻ സാധിച്ചില്ലെന്നും എഴുത്തിമൂന്നുകാരൻ വ്യക്തമാക്കി.

മൂത്രനാളിയിൽ ബട്ടൺ ബാറ്ററികൾ കുടുങ്ങി 24 മണിക്കൂറിന് ശേഷമാണ് ഇയാൾ വൈദ്യസഹായം തേടിയത്. ലിംഗവേദന, മൂത്രതടസം അടക്കമുള്ള ലക്ഷണങ്ങളുമായിട്ടാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ട് മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഡോക്ടർമാർ ബാറ്ററി പുറത്തെടുത്തത്. വയോധികന് അണുബാധയുണ്ടാനുള്ള സാദ്ധ്യതയുണ്ടെന്ന് അപ്പോൾ തന്നെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഡിസ്‌ചാർജ് ചെയ്തു.

പത്ത് ദിവത്തിന് ശേഷം വയോധികൻ വീണ്ടും ആശുപത്രിയിലെത്തി. ലിംഗം നീരുവച്ച് വീർത്തുവെന്ന പരാതിയുമായിട്ടായിരുന്നു അദ്ദേഹം എത്തിയത്. തുടർന്ന് ഡോക്ടർമാർ വിശദമായി പരിശോധിച്ചു. ഒടുവിൽ മൂത്രനാളിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കി.