അധോലോക നായകന്‍ അമീര്‍ ബാലജ് ടിപ്പുവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു


ലാഹോര്‍: പാകിസ്ഥാനിലെ അധോലോക നായകന്‍ അമീര്‍ ബാലജ് ടിപ്പുവിനെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി . ഞായറാഴ്ച ചുങ് ഏരിയയില്‍ ഒരു വിവാഹ ചടങ്ങിനിടെയാണ് ടിപ്പുവിന് അജ്ഞാതരുടെ വെടിയേറ്റത് .

ടിപ്പുവിന് നേരെ അക്രമി വെടിയുതിര്‍ത്തതായും , മറ്റ് മൂന്ന് അതിഥികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അജ്ഞാതനായ അക്രമിയെ വെടിവെയ്ക്കാന്‍ ടിപ്പുവിന്റെ കൂട്ടാളികള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല . തുടര്‍ന്ന് ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ടിപ്പു അദ്ദേഹം മരണത്തിന് കീഴടങ്ങി.

ടിപ്പുവിന്റെ നെഞ്ചില്‍ നാല് വെടിയുണ്ടകള്‍ ഏറ്റതായും അമിത രക്തസ്രാവം ഉണ്ടായതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി . പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) വിട്ട ശേഷം ടിപ്പു അടുത്തിടെ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍)-ല്‍ ചേര്‍ന്നതായി പറയപ്പെടുന്നു.

പാകിസ്ഥാനിലെ ഏറ്റവും സ്വാധീനവും ഭയവും ഉള്ള വ്യക്തികളില്‍ ഒരാളായാണ് ടിപ്പുവിനെ കണക്കാക്കുന്നത് . പിതാവ് ടിപ്പു ട്രക്കന്‍വാല എന്ന ആരിഫ് അമീറും 2010-ല്‍ അല്ലാമ ഇഖ്ബാല്‍ വിമാനത്താവളത്തില്‍ വെച്ച് മാരകമായ ആക്രമണത്തിന് ഇരയായിട്ടുണ്ട്.