ബ്രിട്ടനിൽ 24 മണിക്കൂറിനിടെ മൂന്നു മലയാളികൾ മരിച്ചു: മൂവരും കാൻസർ ബാധിതർ


ലണ്ടൻ: ബ്രിട്ടനിൽ 24 മണിക്കൂറിനിടെ കാൻസർ ബാധിതരായ മൂന്നു മലയാളികൾ മരണപ്പെട്ടു. മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണിൽ നഴ്‌സായ ജോമോൾ ജോസും വാറിങ്ടനിലെ മെറീന ബാബു എന്ന നഴ്‌സിങ് വിദ്യാർഥിയുമാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കാണ് മെറീന മരിച്ചത്.

വാറിങ്ടനിൽ താമസിക്കുന്ന ബൈജു മാമ്പള്ളി – ലൈജു ദമ്പതികളുടെ മകളാണ് മെറീന. ബ്ലഡ് കാൻസർ ബാധിതയായ മെറീന റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം സ്ഥീരീകരിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളു. യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാംവർഷ നഴ്‌സിങ് വിദ്യാർഥിയായിരുന്ന മെറീനയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. വാറിങ്ടൻ എൻഎച്ച്എസ് ആശുപത്രിയിൽ ഉദ്യോഗസ്ഥയാണ് മെറീനയുടെ സഹോദരി മെർലിൻ.

തിങ്കളാഴ്ച്ചയാണ് ഐടി എഞ്ചിനീയറായ രാഹുൽ അന്തരിച്ചത്. ഒരു വർഷത്തിലേറെയായി കാൻസറിനു ചികിൽസയിലായിരുന്നു രാഹുൽ. ഏതാനും ദിവസങ്ങളായി രാഹുൽ ആശുപത്രിയിലായിരുന്നു. മാഞ്ചസ്റ്ററിലെ റോയൽ ഇൻഫേമറി ആശുപത്രിയിൽ നഴ്‌സാണ് രാഹുലാണ് ഭാര്യ ജോൺസി. ഏഴു വയസ്സുകാരനായ ഒരു മകനും രാഹുലിനുണ്ട്. മൂന്നുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളും ശ്രമിക്കുന്നത്. ഇന്നു രാവിലെ വിസ്റ്റോൺ ഹോസ്പിറ്റലിലാണ് ജോമോൾ ജോസ് മരിച്ചത്.