മൂത്രം കണ്ണിലൊഴിക്കാൻ തുടങ്ങിയ ശേഷം കാഴ്ച മെച്ചപ്പെട്ടു: അനുഭവം വെളിപ്പെടുത്തി യുവതി


സോഷ്യൽ മീഡിയയിൽ പലപ്പോഴും യുവതി യുവാക്കളുടെ അനുഭവങ്ങൾ വളരെപ്പെട്ടന്ന് തന്നെ ചർച്ചയാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് സ്‌പെയിനില്‍ നിന്നും സൂമാ ഫ്രെയ്‍ല്‍ എന്ന യുവതി പങ്കുവച്ചിരിക്കുന്നത്. താൻ കണ്ണിലെ അസുഖങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കുന്നത് മൂത്രമാണ് എന്നാണ് സൂമ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. നിരന്തരമായി താൻ അത് ഉപയോഗിക്കാറുണ്ട് എന്നും കാഴ്ചക്കുറവും ഹ്രസ്വദൃഷ്ടിയും പരിഹരിക്കുന്നതിന് തന്നെ സഹായിച്ചു എന്നും അവർ അവകാശപ്പെടുന്നു.

read also: രാത്രി ചപ്പാത്തി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!

മൂത്രം കണ്ണിലൊഴിക്കാൻ തുടങ്ങിയ ശേഷം തന്റെ കാഴ്ച മെച്ചപ്പെട്ടു എന്നാണ് അവള്‍ പറയുന്നത്. ദിവസേന താൻ‌ കണ്ണില്‍ ഐ ഡ്രോപ്പ് ആയി ഉപയോഗിക്കുന്നത് മൂത്രമാണ്. തന്റെ വീഡിയോയില്‍ അവർ ഒരു ചെറിയ കുപ്പിയില്‍ മൂത്രവുമായി നിന്നുകൊണ്ടാണ് മൂ‌ത്രം കണ്ണില്‍ ഒഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. യൂറിൻ തെറാപ്പിയ്ക്ക് ശാസ്ത്രീയമായ അടിത്തറയോ തെളിവുകളോ ഇല്ല. അതുകൊണ്ട് തന്നെ പലരും വിമർശിക്കുന്നുമുണ്ട്.