കൊച്ചി: മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാം ആണ് പിടിയിലായത്.അഫ്ഗാന്‍ ഏജന്‍സികളാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ സനവുള്‍ ഇസ്ലാം ഉള്ളത് കാണ്ഡഹാര്‍ ജയിലിലാണ്.
താജിക്കിസ്ഥാന്‍ വഴിയാണ് ഇയാള്‍ അഫ്ഗാനിലെത്തിയത്. അറസ്റ്റ് വിവരം ഇന്ത്യന്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് ഇയാള്‍ അഫ്ഗാനിലെത്തിയതെന്ന് വിവരം.
അതേസമയം,നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പുകള്‍ക്ക് വേണ്ടി മാത്രം 9.10 കോടി രൂപ അനധികൃതമായി സമാഹരിച്ചതിന്റെ തെളിവുകള്‍ എന്‍ഐഎ കണ്ടെത്തി. ബെംഗളൂരു, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും പിഎഫ്ഐയിലേക്ക് കടന്നുവന്ന യുവാക്കള്‍ക്ക് കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ആയുധ പരിശീലനം നല്‍കിയതെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.