തീവ്ര ഇസ്ലാമിക പ്രാസംഗികരെ ബ്രിട്ടണിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്


ലണ്ടന്‍: തീവ്ര ഇസ്ലാമിക പ്രാസംഗികരെ ബ്രിട്ടണിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളെ തടയാന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘ബ്രിട്ടനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു. ഇതില്‍ സര്‍ക്കാര്‍ ആശങ്കാകുലരാണ്. വിദേശത്ത് നിന്നുള്ള ഭീകരവാദികളെ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി പ്രകാരം അവരുടെ വിസ മുന്നറിയിപ്പ് പട്ടികയില്‍ ചേര്‍ക്കും. പട്ടികയിലുള്ളവര്‍ക്ക് യുകെയിലേക്കുള്ള പ്രവേശനം സ്വയമേവ നിരസിക്കപ്പെടും’, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.