ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കിലായതിന് പിന്നാലെ എക്സിൽ വൈറലാകുന്നത് മെറ്റ തലവൻ മാർക്ക് സക്കർബർഗിന്റെ ട്വീറ്റാണ്. ആദരാഞ്ജലി നേരുന്ന ഉപയോക്താക്കളുടെ വരെ മുഖത്ത് ചിരി പടർത്തുകയാണ് സക്കർബർഗിന്റെ ആശ്വാസ വാക്കുകൾ. ചിൽ ഗയ്സ്.. കുറച്ച് സമയത്തിനകം എല്ലാം ശരിയാകും എന്നാണ് അദ്ദേഹം ട്വിറ്റിൽ പറഞ്ഞിരിക്കുന്നത്. ട്വിറ്റ് ഇതിനോടകം നിരവധി പേരാണ് റീട്വിറ്റ് ചെയ്തിരിക്കുന്നത്. കുറച്ചുസമയം മുൻപാണ് മെറ്റയുടെ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കിയത്. ഇതിന് പിന്നാലെ ഉപയോക്താക്കൾ ആദരാഞ്ജലികൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.
എന്താണ് ഇവ പണിമുടക്കാനുള്ള കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഉപയോക്താക്കളുടെ ഫേസ്ബുക്ക് തനിയെ ലോഗ്ഔട്ട് ആവുകയായിരുന്നു. ആൻഡ്രോയിഡ് ഫോണുകളിലാണ് അക്കൗണ്ട് സ്വയം ലോഗൗട്ടായത്. ഇൻസ്റ്റഗ്രാം ഫീഡ് റീഫ്രഷ് ചെയ്യാനോ മെസെജുകൾ അയക്കാനോ കഴിയുന്നില്ല. അക്കൗണ്ട് ഹാക്ക്ഡ് ആയെന്ന് പേടിച്ചുവെന്നും ഫോൺ അടിച്ചു പോയെന്ന് കരുതിയെന്നുമാണ് എക്സിലെ കമന്‍റുകള്‍. പലർക്കും ഫേസ്ബുക്കിൽ ഇതിനകം തിരിച്ചുകയറാന്‍ കഴിഞ്ഞു. പക്ഷേ ഇന്‍സ്റ്റഗ്രാം ശരിയായിട്ടില്ല.
We’re aware people are having trouble accessing our services. We are working on this now.
— Andy Stone (@andymstone) March 5, 2024
Guys, I’m trying to fix it
Facebook and Instagram are down.
This is my first time trying to do tech support.I’m used to people doing the work for me pic.twitter.com/EBiAFhaNEh
— Mark Zuckerberg – Parody (@MarkZuckss) March 5, 2024
— Elon Musk (@elonmusk) March 5, 2024