കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ ശ്രീലങ്കൻ കുടുംബത്തെ കൊലപ്പെടുത്തി യുവാവ്. ശ്രീലങ്കൻ സ്വദേശികളായ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം. അമ്മയും നാല് പിഞ്ചുകുഞ്ഞുങ്ങളുമുൾപ്പെടെ ആറ് പേരെയാണ് 19 കാരനായ യുവാവ്ക ത്തികൊണ്ട് കൊലപ്പെടുത്തിയത്. ആൾക്കൂട്ട കൊലപാതകങ്ങൾ അപൂർവമായ ശ്രീലങ്കയെ സംഭവം നടുക്കിയെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം. കുട്ടികളുടെ പിതാവും മാരകമായി കത്തിക്കുത്തേറ്റ് ചികില്‍സയിലാണ്.
സംഭവത്തില്‍ ശ്രീലങ്കന്‍ സ്വദേശിയായ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ആറ് കൊലപാതകക്കുറ്റവും ഒരു കൊലപാതക ശ്രമവും ചുമത്തിയിട്ടുണ്ട്. അടിയന്തര സന്ദേശമെത്തിയതിന് പിന്നാലെ പൊലീസ് ഉടനടി സ്ഥലത്തെത്തിയെങ്കിലും ഒരാളുടെ ജീവൻ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. കൊലപാതകിയായ ഡിസോയ കൊല്ലപ്പെട്ട സ്ത്രീക്കും കുടുംബത്തിനുമൊപ്പമാണ് കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു.
‘ഭയങ്കരമായ ദുരന്തം’ എന്നാണ് സംഭവത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ടത് 35 വയസ്സുള്ള ഒരു സ്ത്രീയും അവരുടെ 7, 4, 2, 2 മാസം പ്രായമുള്ള കുട്ടികളും കുടുംബവുമായി പരിചയമുള്ള 40 വയസ്സുള്ള പുരുഷനുമാണ്. ഒട്ടാവയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നടുക്കുന്ന കൊലപാതകമെന്നായിരുന്നു മേയര്‍ മാര്‍ക് സട്ക്ലിഫിയുടെ പ്രതികരണം. നിരപരാധികളെ നിഷ്കരുണം കൊല്ലാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഒട്ടാവ പൊലീസ് ചീഫ് എറിക് സ്റ്റബ്സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.