പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു,ഇന്ന് നടന്ന ചാവേര്‍ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു:മരണ സംഖ്യ ഉയരും


ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂങ്ക്വ പ്രവിശ്യയില്‍ നടന്ന ചാവേറാക്രമണത്തില്‍ അഞ്ചു ചൈനീസ് എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടു.
ഇസ്ലാമബാദില്‍ നിന്ന് എന്‍ജിനിയര്‍മാര്‍ താമസിക്കുന്ന ദാസുവിലുള്ള അവരുടെ ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ എന്‍ജിനിയര്‍മാര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു അക്രമി. പാകിസ്ഥാന്‍കാരനായ ഒരു ഡ്രൈവറും കൊല്ലപ്പെട്ടു.

ദാസു അണക്കെട്ടിന് സമീപം ഇതാദ്യമല്ല ആക്രമണമുണ്ടാവുന്നത്. 2021 ല്‍ നടന്ന ആക്രമണത്തില്‍ 13 എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒന്‍പതുപേര്‍ ചൈനക്കാരായിരുന്നു. ഇവര്‍ സഞ്ചരിച്ച ബസ് ബോംബ് വച്ച് തകര്‍ക്കുകയായിരുന്നു. വൈദ്യുതി നിലയത്തിന്റെ നിര്‍മാണത്തിന് എത്തിയ എന്‍ജിനിയര്‍മാരാണ് അന്ന് കൊല്ലപ്പെട്ടത്.