ഭാര്യയെ കൊലപ്പെടുത്തി 224 കഷ്ണങ്ങളാക്കി നദിയില്‍ തള്ളി, മനുഷ്യ മനസാക്ഷിയെ നടുക്കി അരുംകൊല


ലണ്ടന്‍: 28 കാരനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരം 224 കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് നദിയിലേക്ക് വലിച്ചെറിഞ്ഞു. ബ്രിട്ടനിലെ ലിങ്കണ്‍ഷെയറിലാണ് സംഭവം. കാരണം വ്യക്തമാക്കാതെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. തിങ്കളാഴ്ച കോടതി ഇയാള്‍ക്ക് ശിക്ഷ വിധിക്കും.

2023 മാര്‍ച്ച് 25നാണ് സംഭവം നടന്നത്. 26 കാരിയായ ഇര ഹോളി ബ്രാംലിയുടെ അവശിഷ്ടങ്ങള്‍ ലിങ്കണ്‍ഷെയറിലെ ബാസിംഗ്ഹാമിലെ വിതം നദിയില്‍ കണ്ടെത്തി. യുവതിയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് എട്ട് ദിവസത്തിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കേസിലെ രണ്ടാമത്തെ പ്രതിയായ ജോഷ്വ ഹാന്‍കോക്കും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

2021ല്‍ വിവാഹിതരായ ദമ്പതികള്‍ വേര്‍പിരിയലിന്റെ വക്കിലായിരുന്നു. ലിങ്കണിലെ അവരുടെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് മെറ്റ്സണ്‍ ബ്രാംലിയെ ആവര്‍ത്തിച്ച് കുത്തുകയായിരുന്നുവെന്ന് കോടതിയെ അറിയിച്ചു.