29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

സൂര്യനെ ചന്ദ്രൻ പൂർണമായും മറച്ചു, പട്ടാപ്പകൽ ഇരുൾ പരന്നു; ആകാശത്ത് വിസ്മയക്കാഴ്ച: അപൂർവ്വ സൂര്യഗ്രഹണത്തിന്റെ വിശേഷങ്ങൾ

Date:



ഇന്ത്യൻ സമയം രാത്രി 9. 15 ഓടെ തുടങ്ങിയ സൂര്യഗ്രഹണം പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അവസാനിച്ചത്. പസഫിക് സമുദ്രത്തിലെ കുക്ക് ഐലൻഡിന് മുകളിൽ ആദ്യം ദൃശ്യമായ ഗ്രഹണം മെക്സികോയിലും 13 യു എസ് സംസ്ഥാനങ്ങളിലും കാഴ്ചയുടെ വിസ്മയം തീർത്തു. ടെക്സസ് മുതൽ മെയിൻ വരെയുള്ള സംസ്ഥാനങ്ങളിലാണ് സമ്പൂർണ ഗ്രഹണം ദൃശ്യമായത് .

നയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത് ഉള്‍പ്പടെ നിരവധി പേർ ഗ്രഹണം കാണാൻ ഒത്തുകൂടി. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റുമായി ലക്ഷക്കണക്കിനാളുകൾ നാസയുടെ യു ട്യൂബ് പേജിലൂടെയും ഗ്രഹണം വീക്ഷിച്ചു.സൂര്യഗ്രഹണത്തിനോടനുബന്ധിച്ച്‌ ഉത്സവങ്ങൾ, വ്യൂവിംഗ് പാർട്ടികൾ, കൂട്ടവിവാഹങ്ങൾ തുടങ്ങിയവ വിവിധ പട്ടണങ്ങളിൽ നടന്നു.

പ്രൈം വ്യൂവിംഗ് ലൊക്കേഷനുകളിലെ ഹോട്ടലുകളും മുറികളും മാസങ്ങൾക്ക് മുമ്പേ തന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നു. അമേരിക്കയിലും തൊട്ടടുത്ത രാജ്യങ്ങളിലും വലിയ ബിസിനസ് തന്നെ സൂര്യഗ്രഹണ ദിവസം നടന്നു. 2017 ന് ശേഷം ആദ്യമായാണ് അമേരിക്കയിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായത്.

ഇനി 2026 ഓഗസ്റ്റ് 12 ന് ആകും അടുത്ത സമ്പൂർണ ഗ്രഹണം. ഇത് അൻ്റാർട്ടിക് മേഖലയിലാകും ദൃശ്യമാവുക. 2031 മെയ് 21ന് ആകും ഇന്ത്യയിൽ നിന്ന് സൂര്യഗ്രഹണം വ്യക്തമായി കാണാനാവുക എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യൂറോപ്പില്‍ ഗ്രേറ്റ് കിറ്റ്കാറ്റ് ഹെയ്‌സ്റ്റ്; 12 ടണ്‍ ചോക്ലേറ്റും ട്രക്കും മോഷണം പോയി

ഇറ്റലി: ഇറ്റലിയില്‍ നിന്ന് പോളണ്ടിലേക്ക് പോയ കിറ്റ് കാറ്റ് ട്രക്ക് മോഷ്ടിക്കപ്പെട്ടതായി...

പൊലീസ് പ്രചാരണം തടയുന്നു; ഉദ്യോഗസ്ഥര്‍ ഡി.എം.കെയുടെ സേവകരെന്നും വിജയ്; എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണെന്ന് മറുപടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരം പൊലീസ് തമിഴക വെട്രി...