വാർദ്ധക്യത്തെ പിന്നിലാക്കി തന്റെ നിത്യയൗവനം കാത്തുസൂക്ഷിച്ച് 61 കാരൻ, ഇപ്പോൾ കണ്ടാലും 38 മാത്രമേ പറയൂ! രഹസ്യം ഇത്



യൗവനം നിലനിർത്താൻ പല പൊടികൈകളും ചെയ്യുന്നവരാണ് നമ്മൾ അല്ലെ? എപ്പോഴും അതിനായി പല ചികിത്സകളും ആളുകൾ നടത്താറുണ്ട്. ഇവിടെയിതാ അറുപത്തിയൊന്നുകാരനായ ആള് മുപ്പത്തിയെട്ടുകാരന്റെ സൗന്ദര്യവും പ്രായവും കാത്തുസൂക്ഷിക്കുകയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നാൽ സംഗതി സത്യം തന്നെയാണ്. ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും വാർദ്ധക്യത്തെ പിന്നിലാക്കി തന്റെ നിത്യയൗവനം കാത്തുസൂക്ഷിക്കുകയാണ് ഡേവ് പാസ്കോ.

സിസ്റ്റം എഞ്ചിനീയറായിരുന്ന പാസ്കോയുടെ പ്രായം കുറയ്ക്കുന്നതിനായുള്ള ശ്രമങ്ങൾ വാർദ്ധക്യത്തെ ഭയന്നല്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. കാൻസറും തളർച്ചയും ഇല്ലാതെ ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുക എന്നത് മാത്രമാണ് അദ്ദേഹം ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ തന്റെ യുവത്വം നിലനിർത്തുന്നതിനായി സിങ്ക്, ന്യൂട്രാഫോൾ പോലെയുള്ള ഹോർമോൺ-ബാലൻസിങ് ഉള്ള 120ലധികം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് പാസ്കോ കഴിക്കുന്നത്. പ്രഭാതഭക്ഷണം ആയി റോബസ്റ്റ പഴവും 82 സപ്ലിമെന്റുകളും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമാണ്.

അതോടൊപ്പം എല്ലാ മാസവും രക്ത പരിശോധനയും മൂന്നുമാസം കൂടുമ്പോൾ ജനിതക പരിശോധനയും നടത്തിവരാറുണ്ട്. മുടിയുടെ കോശങ്ങളുടെ ആരോഗ്യം പോലും അദ്ദേഹം സൂക്ഷ്മമായി വിശകലനം ചെയ്തുവരുന്നു. രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനായി 5,490 ഡോളർ വരുന്ന ഇലക്ട്രോ മാഗ്നെറ്റിക് മാറ്റ് എന്നിവ ഉൾപ്പെടുന്ന വെൽനസ് ഗാഡ്‌ജെറ്റുകളും ഡേവ് പാസ്കോ ഉപയോഗിക്കുന്നു. വർക്ക് ഔട്ട് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് മൊത്തം ഏകദേശം 44,820 ഡോളർ(37.35 ലക്ഷം രൂപ) അദ്ദേഹം ചെലവഴിച്ചിട്ടുണ്ട്.

പാസ്കോ ഭക്ഷണത്തിനും സപ്ലിമെന്റുകൾക്കും പുറമേ ചെലവഴിച്ച തുകയാണ് ഇത്. നിലവിൽ ജോലിയിൽ നിന്ന് വിരമിച്ച അദ്ദേഹം ആമസോൺ അസോസിയേറ്റ് ആയി ഫ്രീലാൻസായി ജോലി ചെയ്യുന്നുണ്ട്. അതേസമയം തന്റെ യൗവനം കാത്തുസൂക്ഷിക്കുന്നതിൽ വളരെ ശ്രദ്ധേയമായ മറ്റൊരു വ്യക്തിത്വമാണ് അമേരിക്കൻ കോടീശ്വരനായ സംരംഭകൻ ബ്രയാൻ ജോൺസൺ. 37 കാരൻ്റെ ഹൃദയവും 28 കാരന്റെ ചർമ്മവും ആണ് തനിക്കുള്ളതെന്നാണ് 46-കാരനായ ഇദ്ദേഹം അവകാശപ്പെടുന്നത്. ഓരോ വർഷവും ഏകദേശം 2 മില്യൺ ഡോളർ ആണ് അദ്ദേഹം തന്‍റെ പ്രായം കുറയ്ക്കുന്നതിനായി ചെലവഴിക്കുന്നത്.